ന്യൂദല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ട് പിന്‍വലിക്കലിന് പിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ പണം വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കെ.വൈ.സി (Know Your Customer) നിബന്ധനകള്‍ പാലിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് ഒരു മാസത്തില്‍ പരമാവധി 10,000 രൂപയേ ഇനി മുതല്‍ പിന്‍വലിക്കാനാവൂ. കെ.വൈ.സി നിബന്ധനകള്‍ പാലിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് പരമാവധി 5000 രൂപയും പിന്‍വലിക്കാം. നേരത്തെ ആഴ്ചയില്‍ 24000 രൂപ പിന്‍വലിക്കാമായിരുന്നു. ആ ഇളവാണ് ഇപ്പോള്‍ എടുത്ത് കളഞ്ഞത്.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ബാങ്ക് നിക്ഷേപങ്ങള്‍ പരിശോധിക്കുന്ന കൂട്ടത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകളെയും ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.












