ന്യൂഡല്‍ഹി: രൂപയുടെ ചിഹ്നവുമായി പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റില്‍ പ്രഖ്യാപിച്ചു. ദേവനാഗരി ലിപിയിലെ രായും റോമന്‍ അക്ഷരമായ ആറും ചേര്‍ത്തു രൂപം നല്‍കിയ ചിഹ്നം ഇപ്പോള്‍ ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും ഇതിന് ഇതുവരെ യൂണിക്കോഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്നും ധനമന്ത്ര ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലായിലാണ് പുതിയ ചിഹ്നത്തിന് അംഗീകാരം നല്‍കിയത്. യു.എസ്. ഡോളര്‍, യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെന്‍ എന്നിവയ്ക്കു മാത്രമാണ് ഇപ്പോള്‍ പ്രത്യേക ചിഹ്നമുള്ളത്. ഇതില്‍ പൗണ്ട് സ്‌റ്റെര്‍ലിങ് മാത്രമാണ് നോട്ടുകളില്‍ അച്ചടിക്കുന്നത്.
Discussion about this post