തിരുവനന്തപുരം: ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കല്‍ നിയമപ്രകാരം രൂപീകൃതമായ പ്രത്യേക കോടതികളില്‍ ഹാജരാകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കോടതിനടപടികളില്‍ പങ്കെടുക്കുമ്പോള്‍ യൂണിഫോം ധരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിക്കാന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ പോലും പോലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ചുകൂടാ. ലൈംഗികപീഡനത്തിന് ഇരയായി പ്രത്യേക കോടതികളില്‍ ഹാജരാകുന്ന കുട്ടികള്‍ക്ക് ആ ആനുകൂല്യം നിഷേധിക്കുന്നത് നിയമത്തിന്റെ അന്ത:സത്തയ്ക്ക് എതിരും ശിശുസൗഹൃദ വിചാരണനടപടികളുടെ ലംഘനവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.













Discussion about this post