ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് ഒപ്പമെ
ത്തുന്ന കുടുംബാങ്ങളായ യുവതികള്‍ പുണ്യനദിയായ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത്
ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല
കൃഷ്ണന്‍. വ്രതശുദ്ധിയോടെ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാമാരെ കൂടാതെ
ഇവര്‍ക്കൊപ്പം എത്തുന്നവരും മറ്റുള്ളവരും പമ്പയില്‍ ഇറങ്ങുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നതിന്റെയും ഇക്കാര്യം വ്യക്തിപരമായി ശ്രദ്ധയില്‍പ്പെട്ടതിന്റെയും അടിസ്ഥാ
നത്തിലാണ് ഈ നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുളള എല്ലാ ശബരിമല തീര്‍ത്ഥാടകരും 41 ദിവസത്തെ കഠിനവ്രതാനുഷ്ഠാനങ്ങളോടുകൂടി മാത്രമേ സ ന്നിധാനത്ത് പ്രവേശിക്കാവൂ എന്നാതാണ് ശാസ്ത്രവിധിയെന്നുംഅദ്ദേഹം പറഞ്ഞു.
Discussion about this post