ചെന്നൈ: ചിത്രീകരണത്തിനിടെ തമിഴ്സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പരിക്കേറ്റു. വീഴ്ചയിലാണ് പരിക്കേറ്റതെന്നാണ് വിവരം. വന്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന എന്തിരന്റെ തുടര്‍ച്ചയായി ഷങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രജനീകാന്തിന് പരിക്കേറ്റത്.
അതേസമയം നിസ്സാര പരിക്കു മാത്രമേറ്റ രജനീകാന്തിനെ ഉടന്‍ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കി വിട്ടയച്ചു. അദ്ദേഹം തിരികെ വീണ്ടും ഷൂട്ടിംഗില്‍ പങ്കു ചേര്‍ന്നതായാണ് വിവരം. അടുത്ത വര്‍ഷത്തോടെ റിലീസിംഗിനൊരുങ്ങുന്ന 2.0 ലൈസ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.












