ന്യൂഡല്‍ഹി: ‘നേവി ഡേ’ പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നാവികസേനാംഗങ്ങള്‍ക്ക് ആശംസയറിയിച്ചു. സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും താന്‍ ആശംസയറിയിക്കുന്നതായും സേനയുടെ നിര്‍ണ്ണായകമായ സ്ഥാനം നാം ഫലപ്രാപ്തിയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. സേനാംഗങ്ങളുടെ ധീരതയെ സല്യൂട്ട് ചെയ്യുന്നതായും അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു.
എല്ലാ വര്‍ഷവും ഡിസംബര്‍ 4 ഭാരതീയ നാവികസേന നേവി ഡേ ആയി ആചരിച്ചു വരുന്നു. നാവികസേനയുടെ നേട്ടങ്ങളും, രാഷ്ട്രത്തിനു വേണ്ടി ത്യാഗം സഹിച്ച സേനാംഗങ്ങളെയും രാജ്യം അനുസ്മരിക്കുന്നതിനു വേണ്ടിയാണ് നേവി ഡേ ആചരിച്ചു വരുന്നത്.












