ബംഗളൂരു: കര്‍ണാടകയില്‍ 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടു പേര്‍ പിടിയിലായി. കര്‍ണാടകയിലെ ബലേഗാവിലാണ് സംഭവം. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം പിടിയിലായവരെ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ക്കു കൈമാറുമെന്നാണ് വിവരങ്ങള്‍.
ഡിസംബര്‍ നാലിനു 71 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി കര്‍ണാടകയില്‍ മൂന്നു പേര്‍ പിടിയിലായിരുന്നു. കര്‍ണാടകയിലെ ബൈലൂര്‍ ജില്ലയിലായിരുന്നു ഇത്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം.
Discussion about this post