മുംബൈ: പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. കറന്‍സി പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്.
കരുതല്‍ ധനാനുപാതം 4 ശതമാനമായും റീപോ 6.25 ശതമാനമായും റിവേഴ്സ് റീപോ നിരക്ക് 5.75 ആയും തുടരും. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനു ശേഷമാണ് വായ്പാനയം പ്രഖ്യാപിച്ചത്.
Discussion about this post