അല്‍ബുക്വര്‍ക്: ന്യൂമെക്‌സിക്കോയിലെ ഫൈബര്‍ഫാക്‌ടറിയില്‍തോക്കുധാരി നടത്തിയ വെടിവയ്‌പ്പില്‍അഞ്ചു പേര്‍മരിച്ചു. നാലു പേര്‍ക്ക്‌പരിക്കേറ്റു. ആക്രമണത്തിനു ശേഷം 37കാരനായ അക്രമി സ്വയം നിറയൊഴിച്ച്‌ജീവനൊടുക്കിയതായി പോലീസ്‌അറിയിച്ചു. എംകോര്‍കോര്‍പ്പറേഷനിലാണ്‌വെടിവയ്‌പ്പുണ്‌ടായത്. അമേരിക്കന്‍സമയം രാവിലെ ഒന്‍പതരയോടെയാണ്‌സംഭവം.
അക്രമിയുടെ മുന്‍കാമുകിയും മരിച്ചവരില്‍ഉള്‍പ്പെടുമെന്ന്‌പോലീസ്‌മേധാവി റേ ഷോട്‌സ്‌വെളിപ്പെടുത്തി. എംകോറിലെ മുന്‍ജീവനക്കാരനായിരുന്നു അക്രമി. ഫാക്‌ടറിയില്‍കടന്ന ഇയാള്‍യാതൊരു പ്രകോപനവും കൂടാതെ വെടിവയ്‌ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌പരിഭ്രാന്തരായ ജീവനക്കാര്‍രക്ഷപെടുന്നതിനായി നടത്തിയ പരക്കംപാച്ചിലിനിടെയാണ്‌നാലു പേര്‍ക്ക്‌പരിക്കേറ്റത്. ഇവരെ യൂണിവേഴ്‌സിറ്റ്‌ഓഫ്‌ന്യൂമെക്‌സിക്കോ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
പരിക്കേറ്റവരില്‍ഒരാളുടെ നില ഗുരുതരമാണെന്നാണ്‌റിപ്പോര്‍ട്ട്. സംഭവസമയത്ത്700ഓളം ജീവനക്കാരാണ്‌ഫാക്‌ടറിയില്‍ഉണ്‌ടായിരുന്നത്. സംഭവത്തേക്കുറിച്ച്‌അന്വേഷണം ആരംഭിച്ചു. ഫാക്‌ടറിയിലെ 85 ജീവനക്കാരെ പോലീസ്‌ചോദ്യം ചെയ്‌തു. അക്രമിയേക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍പോലീസ്‌വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post