മുംബൈ: അഞ്ച് മത്സരങ്ങളുടെ ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കു വേണ്ടി ആര്‍.അശ്വിന്‍ ആറ് വിക്കറ്റും രവീന്ദ ജഡേജ മൂന്ന് വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്‌സിലും ആറ് വിക്കറ്റ് നേടിയ അശ്വിന്‍ മത്സരത്തില്‍ 12 വിക്കറ്റിന് ഉടമയായി. പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കി. ആദ്യ മത്സരം സമനിലയായിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് 16ന് ചെന്നൈയില്‍ തുടങ്ങും.












