ന്യൂഡല്‍ഹി: ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തി പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് ഇന്നു മുതല്‍ 0.75 ശതമാനം ഇളവ് ലഭ്യമാക്കും. ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന അക്കൗണ്ടിലേക്ക് മൂന്നു ദിവസത്തിനകം കുറവു ചെയ്ത പണം എത്തിച്ചേരും.
ക്യാഷ്ലെസ് എക്കോണമിയുടെ പ്രോത്സാഹനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുളള ഇടപാടുകളുടെ പ്രോത്സാഹനത്തിനായി ഇത്തരം നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, പ്രീ പെയ്ഡ് ലോയല്‍റ്റി കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍ ഇവയുപയോഗിച്ച് ഇന്ധനം നിറയ്ക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.












