ബെംഗളൂരു: ഒന്നരക്കോടി രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍. റിസര്‍വ് ബാങ്കിന്റെ സീനിയര്‍ സ്‌പെഷല്‍ അസിസ്റ്റന്റ് കെ. മൈക്കല്‍ ആണു ബെംഗളൂരുവില്‍ പിടിയിലായത്.
കള്ളപ്പണം കണ്ടെത്തുന്നതിനായി രാജ്യമൊട്ടാകെ നടത്തുന്ന പരിശോധനയിലാണ് മൈക്കല്‍ പിടിയിലായത്. ജനതാദള്‍ സെക്കുലര്‍ നേതാവായ കെ.സി. വീരേന്ദ്രയുടെ പക്കല്‍നിന്ന് 5.7 കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ കണ്ടെത്തിയിരുന്നു.












