Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഹരിതഗ്രാമം അവാര്‍ഡ് നല്‍കും: മുഖ്യമന്ത്രി

by Punnyabhumi Desk
Dec 13, 2016, 06:33 pm IST
in കേരളം

തിരുവനന്തപുരം: ഹരിതകേരളം മിഷനോടനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഹരിതഗ്രാമം അവാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജലസ്രോതസ്സുകളുടെ സംരക്ഷണം, ജൈവകൃഷി പ്രോത്സാഹനം, ഉറവിടമാലിന്യ സംസ്‌ക്കരണം, അജൈവമാലിന്യ സംസ്‌കരണം എന്നീ കാര്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയായിരിക്കും അവാര്‍ഡ് നല്‍കുക. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തണം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എല്ലാ മേഖയിലും ഉള്ളവര്‍ക്ക് പങ്കാളിത്തം നല്‍കാനാവണം. ഡിസംബര്‍ എട്ടിന് സംസ്ഥാനത്താകെ നടന്ന ഉദ്ഘാടന പരിപാടികള്‍ ജനപങ്കാളിത്തത്തോടെ നടത്താനായിട്ടുണ്ട്. ഇത് തുടര്‍ന്നും നിലനിര്‍ത്താനാവണം. വെള്ളത്തിന്റെ സ്രോതസ്സ് വീണ്ടെടുക്കല്‍ പ്രധാനമാണ്. കുടിവെള്ള സ്രോതസ്സുകള്‍ പ്രത്യേകമായി സംരക്ഷിക്കണം. വരള്‍ച്ചയെ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുമ്പോള്‍ വെള്ളം വറ്റിച്ചുകൊണ്ട് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത് ‘ഭൂഷണമല്ല. നെല്‍കൃഷിക്കാവശ്യമായ ജലസേചന സൗകര്യം ഉറപ്പുവരുത്തണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 201718 ലെ ബഡ്ജറ്റ് തയ്യാറാക്കുമ്പോള്‍ മിഷനുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങള്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജില്ലാമിഷന്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ എല്ലാവരുടെയും സാന്നിദ്ധ്യം ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകളുടെ സഹായം ഉറപ്പാക്കണം. ഏകോപനത്തിനും പ്രചാരണത്തിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംവിധാനം നല്ലരീതിയില്‍ പ്രയോജനപ്പെടുത്തണം. ജില്ലകളിലെ ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവയുടെ ശുചീകരണത്തില്‍ വിദ്യാര്‍ത്ഥികളെക്കൂടി ‘ഭാഗമാക്കണം. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന സന്ദേശം കുട്ടിക്കാലം മുതലേ നല്‍കാന്‍ ഇത് ഉപയുക്തമാകും. കാലാവസ്ഥാ വ്യതിയാനം നമ്മെ ആശങ്കപ്പെടുത്തുകയാണ്.

ഫലവൃക്ഷങ്ങള്‍ അടക്കമുള്ള മരങ്ങള്‍ നല്ലതോതില്‍ വെച്ചുപിടിപ്പിക്കണം. ഇവയുടെ പരിപാലന ഉത്തരവാദിത്വം നിശ്ചയിക്കണം. വനഭൂമിയില്‍ മരമില്ലാത്ത ഇടമുണ്ടെങ്കില്‍ വനംവകുപ്പുമായി ചേര്‍ന്ന് കൂട്ടമായി മരം നടാനുള്ള പദ്ധതി രൂപീകരിക്കണം. കോളേജ്, ആശുപത്രി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഹരിത ക്യാമ്പസായി മാറ്റാനുള്ള പ്രവര്‍ത്തനം വ്യാപകമാക്കണം. മറ്റൊരു പ്രധാനപ്പെട്ട മിഷനായ ‘ലൈഫ്’ ഉടന്‍ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ഘട്ടമായി സ്വന്തമായി ‘ഭൂമിയും വീടും ഇല്ലാത്തവര്‍, ‘ഭൂമി ഉണ്ടായിട്ടും വീടില്ലാത്തവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍ എന്നിവരുടെ കണക്കുകള്‍ ശേഖരിക്കണം. ഇത്തരക്കാരില്‍ ഭനസമുച്ചയം ആവശ്യമുള്ളവര്‍ക്ക് ‘ഭൂമി ഉള്‍പ്പടെ കണ്ടെത്താനുള്ള ശ്രമവും ജില്ലാ’ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies