മണിപ്പൂര്‍: മണിപ്പൂരില്‍ പൊലീസിന്റെ വാഹനവ്യൂഹത്തിനു നേരേ അപ്രതീക്ഷിത ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെടുകയും, ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മണിപ്പൂരിലെ ചന്തേല് ജില്ലയിലാണ് ഇന്നു രാവിലെ 6.30ഓടെ ഭീകരാക്രമണമുണ്ടായത്. ഇപ്പോഴും പോരാട്ടം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഏതു സംഘടനയില്‍പ്പെട്ട ഭീകരവാദികളാണ് ആക്രമണമഴിച്ചു വിട്ടതെന്ന് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു.
Discussion about this post