Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാര്‍ഷിക വായ്പാസൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയണം: ഗവര്‍ണര്‍

by Punnyabhumi Desk
Dec 15, 2016, 04:51 pm IST
in കേരളം

 *കാര്‍ഷിക ഗ്രാമവികസന ബാങ്ക് വജ്രജൂബിലി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ വായ്പാസൗകര്യങ്ങളുടെ അപര്യാപ്തത മറികടക്കുന്നതിലും കര്‍ഷകര്‍ക്ക് ലഭ്യമായ വിവിധ വായ്പാ നിരക്കുകളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിലും സഹകരണ ബാങ്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് പിന്‍വലിക്കല്‍ നേരിടുന്നതില്‍ പക്വതയും മത്സരാത്മകമായ പ്രൊഫഷണലിസവും സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ പ്രദര്‍ശിപ്പിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. കാര്‍ഷികോത്പാദനം ദശലക്ഷക്കണക്കിന് കര്‍ഷകരുടെ പ്രയത്‌നങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മതിയായ പണം ലഭ്യമാകാത്തതാണ് അവര്‍ പലപ്പോഴും നേരിടുന്ന പ്രശ്‌നം. അര്‍ഹരായ ആളുകള്‍ക്കാണ് ധനസഹായം ലഭിക്കുന്നതെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

നോട്ടു പിന്‍വലിക്കല്‍ സംസ്ഥാനത്തെ സഹകരണ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിക്ക് പ്രധാന ഫണ്ടിംഗ് സ്ഥാപനമായ നബാര്‍ഡ് പരിഹാരം കാണണമെന്ന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു. നോട്ട് പ്രതിസന്ധി വായ്പകളുടെ തിരിച്ചടവിനും വായ്പകള്‍ നല്‍കുന്നതിനും പ്രധാന ഏജന്‍സികളില്‍നിന്നുള്ള സബ്‌സിഡി തുക വിതരണം ചെയ്യുന്നതിനും പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. കാര്‍ഷിക പശ്ചാത്തല സൗകര്യ വികസനവും ഉത്പാദന വര്‍ധനവിനായി ആധുനിക കാര്‍ഷികസങ്കേതങ്ങള്‍ വികസിപ്പിക്കുന്നതുമാകണം സഹകരണ മേഖലയുടെ പ്രധാനലക്ഷ്യം. സ്വര്‍ണപ്പണയ, കച്ചവട, വ്യക്തിഗത വായ്പകള്‍ നല്‍കുന്നതിനുംമറ്റും അതിനുശേഷമേ പ്രാധാന്യം നല്‍കാവൂ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതില്‍ ഏറിയ ഭാഗവും കാര്‍ഷികമേഖലയിലായിരിക്കും. അതിന് ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കിനും മറ്റ് സഹകരണ ബാങ്കുകള്‍ക്കും കഴിയുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക, സഹകരണ മേഖലകള്‍ തമ്മിലുള്ള ഉറ്റബന്ധമാണ് സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയുടെ ശക്തിയെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സഹകരണ മേഖലയ്ക്ക് ചലിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നോട്ട് പിന്‍വലിക്കല്‍ ഉണ്ടാക്കിയിരിക്കുന്നത്. ഗ്രാമീണ, കാര്‍ഷിക മേഖലയാണ് ഇതില്‍ സിംഹഭാഗവും പ്രതിസന്ധി നേരിടുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ജവഹര്‍ സഹകരണഭവനില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ചന്ദ്രപാല്‍ സിംഗ് യാദവ് എം.പി, ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ ഫെഡറേഷന്‍ ചെയര്‍മാന്‍ സുഖ്ദര്‍ശന്‍ സിങ് മ്രാര്‍, ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് റീജ്യണല്‍ ഡയറക്ടര്‍ ബാലസുബ്രഹ്മണ്യന്‍ ജി.അയ്യര്‍, കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ്, എം.ഡി പി. സുരേഷ്ബാബു എന്നിവരും സംസാരിച്ചു. ചടങ്ങില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മുന്‍ പ്രസിഡന്റുമാരായ കെ.എ.ചന്ദ്രന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, കെ.ശിവദാസന്‍ നായര്‍എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു. ബാങ്കിന്റെ വജ്രജൂബിലി സുവനീര്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്തു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies