ന്യൂഡല്‍ഹി: കൊച്ചി സ്‌മാര്‍ട് സിറ്റിയിലെ 132 ഏക്കറിന് പ്രത്യേക സാമ്പത്തിക മേഖലാ പദവി (സെസ്) അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനമിറക്കി. ബാക്കിയുള്ള 114 ഏക്കര്‍ ഭൂമിക്ക് 10 ദിവസത്തിനുള്ളില്‍ സെസ് പദവി ലഭിക്കും. പ്രദേശത്തിന് സെസ് പദവി ലഭിച്ചാലുടന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്ന് ടീകോം ഉറപ്പു നല്‍കിയിട്ടുണ്ട്. ഫെബ്രുവരി രണ്ടിനാണ് പ്രശ്‌നങ്ങളല്ലാം പരിഹരിച്ച് കൊച്ചി സ്‌മാര്‍ട് സിറ്റി പദ്ധതിയില്‍ സംസ്‌ഥാന സര്‍ക്കാര്‍ ഒപ്പിട്ടത്.
പദ്ധതി അവതാളത്തിലാക്കും വിധം രൂക്ഷമായി വളര്‍ന്ന സ്വതന്ത്രാവകാശ ഭൂമി തര്‍ക്കങ്ങള്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ദുബായ് സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍യിലാണ് ഒത്തുതീര്‍ന്നത്. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി നടത്തിയ മധ്യസ്‌ഥ ചര്‍കളാണു വഴിത്തിരിവായത്.
പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന മൊത്തം 246 ഏക്കര്‍ ഭൂമിയില്‍ 29.5 ഏക്കറി (12%)ലാണു ടീകോമിനു വില്‍പനാവകാശമില്ലാത്ത സ്വതന്ത്രാവകാശം അനുവദിക്കുക. ടീകോമിന് ഈ ഭൂമി നേരിട്ടു പാട്ടത്തിനു കൊടുക്കാനും ശേഷിക്കുന്ന 216.5 ഏക്കര്‍ മറുപാട്ടത്തിനു കൊടുക്കാനും സാധിക്കും.
Discussion about this post