കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സംസ്ഥാനത്ത് തയ്യാറാക്കിയ റേഷന്‍ ഉപഭോക്താക്കളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 15 മുതല്‍ മാസംതോറും കാര്‍ഡൊന്നിന് 35 കിലോഗ്രാം അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യപൊതുവിതരണമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
മുന്‍ഗണനാ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് കാര്‍ഡൊന്നിന് നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പുമാണ് ലഭിക്കുക. സപ്‌ളൈകോ ക്രിസ്മസ് ഫെയര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ഹരായ പലരും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അര്‍ഹരായവരെ ഉള്‍പ്പെടുത്തിയും അല്ലാത്തവരെ ഒഴിവാക്കിയും ഈ പട്ടിക കാലാകാലങ്ങളില്‍ പരിഷ്‌കരിക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കും. പഴം, പച്ചക്കറി മുതലായവയടക്കം നിതോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ നല്‍കാനുള്ള വിപുലമായ പദ്ധതി സര്‍ക്കാരിനുണ്ട്. ഇതിന്റെ ഭാഗമായി വിപണിയിടപെടല്‍ കാര്യക്ഷമമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.
എം.എല്‍.എ മാരായ കെ.ജെ.മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, സപ്‌ളൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. ഫെയര്‍ ഡിസംബര്‍ 24 വരെ നീണ്ടു നില്ക്കും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 8 മണിവരെയാണ് ക്രിസ്മസ് ഫെയര്‍ പ്രവര്‍ത്തിക്കുക
Discussion about this post