ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. നോട്ട് പിന്‍വലിക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന്‍റെ നാളുകളായിരുന്നു പാര്‍ലമെന്‍റില്‍ ഈ സമ്മേളന കാലത്ത്. അവസാന ദിനമായ ഇന്നും ഇരുസഭകളും സ്തംഭിച്ചു.
രാവിലെ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ ഇരു സഭകളും പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ഇന്നും നടപടികള്‍ തടസപ്പെട്ടു. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ബഹളത്തിനിടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ലോക് സഭ പാസാക്കി.
Discussion about this post