ശബരിമല: അതികഠിനമായ പരമ്പരാഗത കാനനപാത വഴി അയ്യപ്പദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് വിര്‍ച്വല്‍ ക്യൂ വഴിയോ പ്രത്യേക ക്യൂ വഴിയോ പതിനെട്ടാംപടിയിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. എരുമേലിയില്‍ നിന്നു അഴുത-മുക്കുഴി-കരിമല-വലിയാനവട്ടം വഴി പമ്പയിലേക്കുള്ള കാനനപാതയിലൂടെ യാത്ര നടത്തിയതിന് ശേഷമായിരുന്നു ദേവസ്വം പ്രസിഡന്‍റിന്‍റെ പ്രതികരണം.
33 കിലോമീറ്റര്‍ അതികഠിനമായ കരിമല കയറ്റം കഴി ഞ്ഞുവരുന്ന അയ്യപ്പ ന്മാര്‍ക്ക് കരിമല മുകളില്‍ നിന്ന് പ്രത്യേക പാസ് നല്‍കി വിര്‍ച്വല്‍ക്യൂവിലൂടെയോ പ്രത്യേക ക്യൂവിലൂടെയോ പതിനെട്ടാം പടി കടക്കാന്‍ സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പ റഞ്ഞു. ദേവസ്വംബോര്‍ഡും വനംവകുപ്പും പോലീസും ചേര്‍ന്നുള്ള ഒരു ഉന്നതാധികാരസമിതിയെ ഇതിനായി ചുമതലപ്പെടുത്തും.












