തിരുവനന്തപുരം: ചലച്ചിത്രതാരം ജഗന്നാഥ വര്‍മ്മ അന്തരിച്ചു. തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ചേര്‍ത്തല വാരനാട് ജനനം. 1978ല്‍ മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തി. ലേലം, നന്ദനം, ആറാംതമ്പുരാന്‍, പത്രം തുടങ്ങി 575 ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2013ല്‍ ഗോള്‍ഫ് എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്.നടന്‍ മനു വര്‍മ്മ മകനാണ്.
Discussion about this post