മൊഹാലി: ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-എസ്എഡി സഖ്യത്തിന് മികച്ച ജയം. ആകെയുള്ള 26 സീറ്റില്‍ 21സീറ്റും ബിജെപി-എസ്എഡി സഖ്യം നേടി. കോണ്‍ഗ്രസിന് നാലു സീറ്റ് മാത്രമാണ് നേടാനായത്. ഒരു സീറ്റില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥി വിജയിച്ചു. കോണ്‍ഗ്രസിന്റെ സുഭാഷ് ചൗള, ഹര്‍ഫൂല്‍ ചന്ദര്‍ കല്യാണ്‍, പൂനം ശര്‍മ എന്നിവര്‍ തോറ്റു.
ബിജെപി 22 സീറ്റുകളിലും എസ്എഡി നാലു സീറ്റിലുമാണ് മത്സരിച്ചത്. മേയര്‍, സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ലഭിക്കാന്‍ 19 സീറ്റ് മതി.
Discussion about this post