ശബരിമല: ശബരിമല ദര്‍ശനത്തിനെത്തു ഭക്തന്മാര്‍ നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെല്ലാം തുടരേണ്ടതുണ്ട്. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി മരുന്നുകള്‍ നിര്‍ത്തി വയ്ക്കാന്‍ പാടില്ല. ശാരീരിക ക്ഷമത ഉറപ്പാക്കിവേണം മലകയറ്റം ആരംഭിക്കാന്‍. അപ്പാച്ചിമേട്, നീലിമല തുടങ്ങിയ ഉയര്‍ ഭാഗങ്ങളില്‍നിന്ന് വിശ്രമിക്കാതെ വേഗം നീങ്ങാന്‍ശ്രമിക്കുമ്പോഴാണ് പലപ്പോഴും രോഗികള്‍ ആസനിലയില്‍ ആകുന്നത്. അമിത ആത്മവിശ്വാസം ഒഴിവാക്കണം. ശബരിമലയിലെ ആരോഗ്യവകുപ്പിന്റെ നോഡല്‍ ഓഫീസറായ ഡോ. ജി സുരേഷ്ബാബു പറഞ്ഞു. പമ്പയില്‍ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സുകള്‍ എപ്പോഴും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
Discussion about this post