ന്യൂഡല്‍ഹി : ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നെന്ന് ഫോര്‍ബ്സ് മാഗസിന് വ്യക്തമാക്കുന്നു. കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യയുടെ ജിഡിപി ബ്രിട്ടനെ കടത്തിവെട്ടുന്നത്.
2020 ഓടെ ഗ്രേറ്റ് ബ്രിട്ടനെ ഇന്ത്യ പിന്നിലാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . എന്നാല്‍ കഴിഞ്ഞ പന്ത്രണ്ട് മാസമായി പൗണ്ടിനുണ്ടായ 20 ശതമാനം ഇടിവാണ് ബ്രിട്ടനെ പിന്നോട്ട് വലിച്ചത് .ബ്രിട്ടന്റെ ജിഡിപി 2.29 ട്രില്യണ്‍ ഡോളറായപ്പോള്‍ ഇന്ത്യയുടെ ജിഡിപി 2.30 ട്രില്യണ്‍ ഡോളറാണ് .
ഇന്ത്യയുടെ വളര്‍ച്ച ആറു മുതല്‍ എട്ടു ശതമാനം വരെയെന്ന കണക്കില്‍ നിലനില്‍ക്കുമെന്ന് ഉറപ്പാകുന്നതോടെ ഈ വ്യത്യാസം വര്‍ദ്ധിക്കുമെന്നാണ് സൂചന. അതേസമയം ബ്രിട്ടന്റെ വളര്‍ച്ച ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ മാത്രമാണ് .
Discussion about this post