റോം: ഇറ്റാലിയന്‍മിലിട്ടറി പോലീസ്‌ജനറല്‍ഗ്യാംപോലോ ഗാന്‍സെറിനു 14 വര്‍ഷം തടവ്‌ശിക്ഷ. മയക്കു മരുന്നു കള്ളക്കടത്ത്, വ്യാജ മയക്കുമരുന്നു വേട്ട തുടങ്ങിയ കുറ്റങ്ങള്‍ചുമത്തിയാണ്‌ഗാന്‍സെറിനു ശിക്ഷ വിധിച്ചത്. 1991-97 കാലഘട്ടത്തില്‍ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി മയക്കു മരുന്നു കള്ളക്കടത്തിനു ജനറല്‍ഗാന്‍സെന്‍നേതൃത്വം നല്‍കിയതായി കോടതി കണ്‌ടെത്തി.
ജനറലിന്റെ നേതൃത്വത്തില്‍മറ്റു ഓഫീസര്‍മാരും മയക്കുമരുന്നു ശൃംഖല വളര്‍ത്തിയതായി കോടതി ചൂണ്‌ടിക്കാട്ടി. ജനറലിനൊപ്പം മറ്റു 14 പേരെയും ഈ കേസില്‍കോടതി ശിക്ഷിച്ചു. ജയില്‍ശിക്ഷയ്‌ക്കു പുറമെ 82,000 ഡോളര്‍പിഴയും ഗാന്‍സെറിനു കോടതി വിധിച്ചതായി മാധ്യമങ്ങള്‍റിപ്പോര്‍ട്ടു ചെയ്തു.
Discussion about this post