തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.
ഒരാഴ്ച്ചയ്ക്കകം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൊടുത്ത് തീര്‍ക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍കി. കൂടാതെ ക്ഷാമ ബത്ത നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി. തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കാന്‍ സംഘടനാ പ്രതിനിധികള്‍ തീരുമാനിച്ചത്.













