ശബരിമല: മകരവിളക്കിന് നടതുറന്ന് ആറു ദിവസം പിന്നിടുമ്പോള്‍ വര്‍ധിച്ച തിരക്കിലും അയ്യപ്പന്മാര്‍ക്ക് വേഗത്തില്‍ ദര്‍ശനം സാധ്യമാകുന്നു. നാല് മണിക്കൂര്‍ അധിക ദര്‍ശന സമയം അനുവദിച്ചതുവഴിയാണ് തീര്‍ഥാടകര്‍ക്ക് ഈ സൗകര്യം ലഭ്യമായത്. മകരവിളക്ക് കാലത്ത് സാധാരണഗതിയില്‍ അഞ്ചും ആറും മണിക്കൂര്‍ ക്യൂ നിന്നാണ് തീര്‍ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാകുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സന്നിധാനത്ത് നെയ്യഭിഷേകം നടത്താന്‍ എത്തുന്ന ഭക്തരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉള്ളത്. പുലര്‍ച്ചെ മൂന്നിന് നടതുറക്കുന്നതിനും മണിക്കൂറുകള്‍ക്കു മുന്‍പ് ക്യൂവില്‍ സ്ഥാനം പിടിച്ചാണ് അയ്യപ്പന്മാര്‍ നെയ്യഭിഷേകം നടത്തുന്നത്. രാവിലെ 11ന് ശേഷം അയ്യപ്പദര്‍ശനത്തിനെത്തുന്നവരിലധികവും സന്നിധാനത്ത് തങ്ങുന്നതും നെയ്യഭിഷേകത്തതിനായാണ്. ഇത്തവണ അഭിഷേകസമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഭക്തരുടെ എണ്ണത്തില്‍ ഇക്കുറി 10 ശതമാനം വര്‍ധനയുണ്ടായതായാണ് വിലയിരുത്തല്‍. വെര്‍ച്വല്‍ ക്യു ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ദ്ധന ഉണ്ടായതായി പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു . 16 ലക്ഷത്തിലേറെപ്പേരാണ് വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തത്.
Discussion about this post