ശബരിമല: തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിച്ചുവരുന്നതിനാല്‍ പതിനെട്ടാംപടിക്ക് താഴെ അനുവദനീയമായ സ്ഥലത്തുമാത്രമേ സന്നിധാനത്ത് നാളികേരം ഉടയ്ക്കാവൂവെന്ന് അഗ്‌നിശമനസേന. നാളികേരത്തില്‍നിന്നുള്ള വെള്ളവും നെയ്യും വീണ് വഴുക്കലുണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ അയ്യപ്പന്മാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സേനാ സ്‌പെഷ്യല്‍ ഓഫീസര്‍ പി. രഞ്ജിത്ത് അറിയിച്ചു.
വഴുക്കല്‍ ഉള്ള സ്ഥലങ്ങള്‍ കഴുകി വൃത്തിയാക്കുന്നുണ്ട്. എങ്കിലും തീര്‍ഥാടകരുടെ ഇക്കാര്യത്തിലുള്ള ജാഗ്രത അപകടങ്ങള്‍ ഒഴിവാക്കും. വിരിയില്‍ കര്‍പ്പൂരം കത്തിക്കുന്നതും ചന്ദനത്തിരി കത്തിച്ച് തിരക്കിലൂടെ നടക്കുന്നതും ഒഴിവാക്കണമെന്നും അഗ്‌നിശമനസേനാ അഭ്യര്‍ഥിച്ചു. ആഴിയിലേക്ക് നാളികേരം എറിയുമ്പോള്‍ ഒരുവശത്ത് മാത്രം എറിയരുത്. മറ്റുവശങ്ങളിലും കൂടി നാളികേരം എറിഞ്ഞാല്‍ കാറ്റില്‍ തീ പടരാതിരിക്കാന്‍ സഹായിക്കുമെന്നും സേനാ സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു .
Discussion about this post