ശബരിമല: സന്നിധാനത്തെ തിരക്കില്‍ കൂട്ടം തെറ്റുന്ന അയ്യപ്പന്മാര്‍ വലിയ നടപ്പന്തലില്‍ എത്തണമെന്ന് ദേവസ്വം ബോര്‍ഡ്.വലിയ നടപ്പന്തലിനു സമീപത്തെ ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് കൂട്ടം തെറ്റുന്നവരെ സംബന്ധിച്ച അനൗണ്‍സ്‌മെന്റ് സൗകര്യമുള്ളത്. വഴിയറിയാത്ത അയ്യപ്പന്‍മാര്‍ പോലീസ് ഉദ്യോഗസ്ഥരോടോ സന്നദ്ധ പ്രവര്‍ത്തവകരോടോ ചോദിച്ച് മനസ്സിലാക്കി വലിയ നടപ്പന്തലിലെത്തിയാല്‍ ഒപ്പമുള്ളവര്‍ക്ക് എളുപ്പം ഇവരെ കണ്ടെത്തനാവുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരവിളക്കുത്സവത്തിന് തിരക്കേറിയതോടെ അയ്യപ്പന്മാര്‍ കൂട്ടം തെറ്റുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് കാരണം കൂട്ടായി മടങ്ങാനാവാതെ തീര്‍ത്ഥാടകര്‍ സന്നിധാനത്ത് തുടരുന്നത് തിരക്ക് കൂടാന്‍
കാരണമാവുന്നുണ്ട് .ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ അറിയിപ്പ്.
Discussion about this post