മുംബൈ: നടന് ഓംപുരി (66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അന്ധേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധി പേര് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
1976ല്‍ മറാത്തി സിനിമയിലൂടെയായിരുന്നു ഓംപുരി ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു.
പുരാവൃത്തം, സംവത്സരങ്ങള്‍, ആടുപുലിയാട്ടം തുടങ്ങിയ മലയാള സിനിമകളിലും ഓംപുരി അഭിനയിച്ചിട്ടുണ്ട്.
Discussion about this post