പാലക്കാട്: സീറ്റ് വിഭജന ചര്‍ച്ചയില്‍ ലീഗ് കഴിഞ്ഞതവണ മത്സരിച്ച സീറ്റുകള്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. പുതുതായി രൂപംകൊണ്ട സീറ്റുകളില്‍ ലീഗ് അവകാശവാദം ഉന്നയിക്കില്ലേ എന്ന ചോദ്യത്തിന് അതേക്കുറിച്ചൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും ചെന്നിത്തല പാലക്കാട് പറഞ്ഞു.
ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തല പറഞ്ഞു. സീറ്റുകളുടെ കാര്യത്തില്‍ ധാരണയായില്ലെന്നും ഉഭയകക്ഷി ചര്‍ച്ചക്കുശേഷം ലീഗ് 23 സീറ്റ് ആവശ്യപ്പെട്ടുവെന്ന് പറഞ്ഞത് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ചായിരിക്കുമെന്നും മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞിരുന്നു.
Discussion about this post