ശബരിമല: മകരവിളക്ക് ഉത്സവം പ്രമാണിച്ച് ഒരുക്കേണ്ട എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തീകരിച്ചതായി ബി എസ് എന്‍ എല്‍ സബ്ഡിവിഷണല്‍ എഞ്ചിനീയര്‍ കൃഷ്ണകുമാര്‍ അറിയിച്ചു. വിവിധ ഗവ. വകുപ്പുകള്‍ പോലീസ്, ദേവസ്വംബോര്‍ഡ്, മാധ്യമങ്ങള്‍ എന്നിവയ്ക്കാവശ്യമായ കണക്ഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടവര്‍ക്കെല്ലാം ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കി. ദൃശ്യമാധ്യമങ്ങള്‍ക്ക് തത്സമയസംപ്രേക്ഷണത്തിനുള്ള പ്രത്യേക സംവിധാനവും രൂപീകരിച്ചു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പമ്പ ഗവ. ആശുപത്രിയുമായി 203232 എന്ന നമ്പര്‍ ഡയല്‍ ചെയ്ത് ബന്ധപ്പെടാം. 24 ഇ എം സികളില്‍ നിന്നും പമ്പ ആശുപത്രിയിലേക്ക് ഉടന്‍ ബന്ധപ്പെടുന്നതിന് ഹോട്ലൈന്‍ സംവിധാനവും ക്രമീകരിച്ചു.
ശബരിമല ഗവ ആശുപത്രി, ചരല്‍മേട് ആശുപത്രി, അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്റര്‍, നീലിമല കാര്‍ഡിയോളജിസെന്റര്‍ അയ്യപ്പസേവാസംഘം തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം പമ്പ ആശുപത്രിയിലേക്ക് ഹോട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പോലീസ് ഹെല്‍പ് ലൈന്‍ നമ്പറായി 100(നാല് ലൈന്‍) ഫയര്‍ഫോഴ്സ് ഹെല്‍പ് ലൈന്‍ 101 എന്നിവ പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുണ്ട്. ശബരിമല പോലീസ്ഹെല്‍പ് ലൈന്‍ 12890 എവിടെനിന്നും ഏത് സേവനദാതാവില്‍ നിന്നായാലും വിളിച്ചാല്‍ 10 ലൈനുകള്‍ ഒരേ സമയം ലഭ്യമാക്കത്തക്കവിധത്തില്‍ പമ്പയില്‍ പോലീസ് കണ്‍ട്രോള്‍റൂമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മകരവിളക്ക് പ്രമാണിച്ച് ഭക്തജനത്തിരക്ക് പരിഗണിച്ച് കൂടുതല്‍മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചും 2ജി 3ജി മൊബൈല്‍ സംവിധാനങ്ങള്‍ ശക്തിവര്‍ധിപ്പിച്ചും കൂടുതല്‍ കാര്യക്ഷമമാക്കി. കാനനപാതയില്‍ കൂടുതല്‍കവറേജ് നല്‍കുന്നതിനായി പ്ലാപള്ളിയില്‍ ഒരു താത്കാലിക ടവറും ചാലക്കയത്തിനടുത്തായി ഒരു മൊബൈല്‍ ടവറും ക്രമീകരിച്ചിട്ടുണ്ട്. പമ്പയില്‍ ടവര്‍ ശേഷി കൂട്ടിയിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ ഒരോ ടുജി, ത്രിജി, ബിടിഎസ് സ്ഥാപിച്ച് നല്ലരീതിയില്‍ സിഗ്‌നല്‍ കിട്ടുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. മകരവിളക്ക് ദിവസം പുല്‍മേട് ഭാഗത്ത് കൂടുതല്‍ കവറേജ് നല്‍കുന്നതിനായി പുല്‍മേട്ടില്‍ താത്കാലിക ബി ടി എസ് സ്ഥാപിക്കുന്നതിനുള്ള ജോലി അന്തിമഘട്ടത്തിലാണ്. പമ്പയിലും സന്നിധാനത്തും കസ്റ്റമര്‍കെയര്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നു. സിം, റീചാര്‍ജ്, എസ് റ്റി ഡി ബൂത്ത്, ഫാക്സ്, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ എമര്‍ജന്‍സി ഓപറേറ്റിങ് സെന്റര്‍ കേന്ദ്രീകരിച്ച് പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേക്ക് ഹോട്ട്ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post