കോട്ടയം: കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നാളെ ഹര്‍ത്താല്‍. ജില്ലയില്‍ വ്യാപകമായി നടക്കുന്ന ദളിത് പീഡനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് സി.എസ്.ഡി.എസ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ച് നടത്തും. ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം, ശബരിമല തീര്‍ഥാടകര്‍, വിവാഹസംഘങ്ങള്‍, ആശുപത്രി എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post