തൃശൂര്‍: തൃശൂര്‍-കാഞ്ഞാണി-വാടാനപ്പളളി റോഡിന് 17 മീറ്റര്‍ വീതി ഉറപ്പ് വരുത്തിയിട്ടേ നിര്‍മ്മാണം ആരംഭിക്കുകയുളളൂവെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍.
ഫാസ്റ്റ് ട്രാക്ക് സംവിധാനങ്ങളിലൂടെ നിലവിലെ കരാര്‍ പ്രകാരം ഭുമി ഏറ്റെടുത്ത് പണി ആരംഭിക്കുവാന്‍ കഴിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൃശൂര്‍വാടാനപ്പളളി റോഡ് ആക്ഷന്‍ കൗണ്‍സിലേന്റെയും ഉദ്യോഗസ്ഥരമാരുടെയും യോഗത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു.
സി.എന്‍. ജയദേവന്‍ എം.പി., മുരളി പെരുനെല്ലി എം.എല്‍.എ, നഗരസഭാ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, പി.ഡബ്ല്യൂ.ഡി റോഡ്‌സ് ഇ.ഇ എം.എസ്.സുജ, കൗണ്‍സിലര്‍മാരായ ഫ്രാന്‍സീസ് ചാലിശ്ശേരി, അനുപ് ഡേവിസ്, ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ ഗോപകുമാര്‍, ജോസ് വളളൂര്‍, വി.എന്‍.സുര്‍ജിത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post