ന്യൂഡല്‍ഹി: വ്യാപം അഴിമതിയില്‍ പരീക്ഷാര്‍ത്ഥികളും, ഇടനിലക്കാരുമുള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ടിരുന്ന നാലു പേര്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗ്വാളിയോറിലെ പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സുപ്രീം കോടതി വിധിയേത്തുടര്‍ന്നാണ് വ്യാപം അഴിമതിക്കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. 2013ലെ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി വഞ്ചിച്ചുവെന്നതാണ് കേസ്. ഈ കേസ് ആദ്യം കാമ്പൂ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പരീക്ഷയില്‍ പകരക്കാരനായി പ്രവേശിച്ചയാളുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ യഥാര്‍ഥ അപേക്ഷകന്റേതുമായി പൊരുത്തപ്പെടാതിരുന്നതിനേത്തുടര്‍ന്ന് പരിശോധകര്‍ പിടികൂടുകയായിരുന്നു.
നാലു പ്രതികളെയും കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസിന്റെ അടുത്ത ഹിയറിംഗ് കോടതി 2017 ജനുവരി 25ലേയ്ക്ക് മാറ്റി വച്ചു.
Discussion about this post