Wednesday, November 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കായികം

റിയോ പാരാലിംപിക്‌സ് മെഡല്‍ ജേതാക്കളെ അനുമോദിച്ചു

by Punnyabhumi Desk
Jan 21, 2017, 05:40 pm IST
in കായികം

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര കായിക നയം ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിയോ പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളെ അനുമോദിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സ് ടീമുകള്‍ക്ക് രൂപം കൊടുക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ജില്ലയ്ക്ക് താഴോട്ടും വേരോട്ടമുണ്ടാകുന്ന വിധത്തില്‍ പരിഷ്‌കരിക്കാന്‍ നടപടിയെടുക്കും. 2024 ഒളിംപിക്‌സ് ലക്ഷ്യം വച്ച് പ്രത്യേക പരിശിലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതായിട്ടുണ്ട്. കായികരംഗത്ത് മികവു തെളിയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എല്ലാ കാലഘട്ടത്തിലും കൈക്കൊണ്ടിട്ടുള്ളത്. കായികമേഖലയില്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പശ്ചാത്തല സൗകര്യ വികസനമാണ്. അന്തര്‍ദേശീയ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടത്താന്‍ സഹായകമായ ഇനങ്ങള്‍ നമുക്ക് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഗ്രാമീണമേഖലകളില്‍ ഇക്കാര്യങ്ങള്‍ തുടങ്ങണമെന്നാണുദ്ദേശിക്കുന്നത്. പഞ്ചായത്തുതലത്തില്‍ത്തന്നെ പറ്റിയ കളിസ്ഥലങ്ങളുണ്ടാവണം. ഗ്രാമീണതലത്തില്‍ കണ്ടെത്തുന്ന പ്രൊഫഷണലുകളെ നല്ലരീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനാവശ്യമായ നടപടി സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക കായികയിനത്തില്‍ വേരോട്ടമുള്ളതായിരിക്കും ഓരോ ഗ്രാമവും. അതു കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളാണ് നമുക്ക് വേണ്ടത്. എല്ലാവര്‍ക്കും വ്യായാമം എന്നതാവണം നമ്മുടെ ലക്ഷ്യം. അന്തര്‍ദേശീയ തലത്തില്‍ നിലവിലുള്ള സ്‌പോര്‍ട്‌സ് മെഡിസിന്‍ ശാഖ നമ്മുടെ നാട്ടിലും വ്യാപകമാക്കണം. കായിക താരങ്ങള്‍ പരിശീലനത്തിലും മത്സരത്തിലുമേര്‍പ്പെടുമ്പോളുണ്ടാകുന്ന പരിക്കുകള്‍ക്ക് ചികിത്സിക്കാന്‍ ഇതു കൂടിയേ മതിയാകൂ. ഇതിനുവേണ്ട സൗകര്യങ്ങളൊരുക്കുവാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിയോ പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ച് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മേഴ്‌സികുട്ടന്‍, കായിക, യുവജനകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയന്‍കുമാര്‍, സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജെ. വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കായികം

ഐപിഎല്‍ ട്വന്റി-20: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി

കായികം

ലോക ചെസ്: ഗുകേഷ് ജേതാവ്

കായികം

ഫുട്‌ബോള്‍ ചരിത്രത്തിന് പുതിയ അധ്യായം കുറിച്ച് അര്‍ജന്റീന

പുതിയ വാർത്തകൾ

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies