ചെന്നൈ: ചെന്നൈയിലെ മറീന ബീച്ചില്‍ ജല്ലിക്കെട്ടു നിരോധനത്തിനെതിരേ പ്രതിഷേധസമരം നടത്തിക്കൊണ്ടിരിക്കുന്നവരെ പൊലീസ് ഒഴിപ്പിക്കുന്നു. സമരക്കാര്‍ ഒഴിഞ്ഞു പോകില്ലെന്ന നിലപാടിലാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വന്‍ പൊലീസ് സംഘമാണ് മറീന ബീച്ചില്‍ എത്തിയിട്ടുളളത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചഭാഷിണി ഉപയോഗിച്ച് സമരക്കാരോട് ഒഴിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും, പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞു പോകണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.
ആയിരക്കണക്കിനു ജനങ്ങളാണ് മറീന ബീച്ചിലും പരിസരപ്രദേശത്തും തിങ്ങിക്കൂടിയിരിക്കുന്നത്. വന്‍ ഗതാഗതതടസ്സവും അനുഭവപ്പെടുന്നുണ്ട്. പ്രതിഷേധസമരത്തിനെത്തിയവരും, സമരം കാണാനായി പലയിടങ്ങളില്‍ നിന്നും എത്തിയവരും സ്ഥലത്തുണ്ട്.
വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച് വാഹനങ്ങളില്‍ കയറ്റാന്‍ പൊലീസ് ശ്രമം തുടരുന്നു.
Discussion about this post