ന്യൂഡല്‍ഹി: ആര്‍ക്കിടെക്‌ചര്‍, ഡിസൈന്‍കോഴ്‌സിനു പ്രവേശന പരീക്ഷയിലൂടെ സീറ്റു ലഭിച്ച 52 വിദ്യാര്‍ഥികള്‍ഇന്ത്യന്‍ഇന്‍സ്റ്റിറ്റിയൂട്ട്‌ഓഫ്‌്‌ടെക്‌്‌നോളജി ബോര്‍ഡിനു പറ്റിയ പിശകുമൂലം പെരുവഴിയിലായി. ഫീസ്‌അടച്ച വിദ്യാര്‍ഥികളുടെ സീറ്റ്‌്‌അലോട്ട്‌മെന്റ്‌ബോര്‍ഡ്‌്‌റദ്ദാക്കിയതാണു ഇതിനു കാരണം.
ഈ വിദ്യാര്‍ഥികള്‍പ്രത്യേകമായി നടത്തുന്ന ആര്‍ക്കിടെക്‌ചര്‍, ഡിസൈന്‍അഭിരുചി പരീക്ഷ പാസായിരുന്നില്ല. എന്നാല്‍അവര്‍ബി ആര്‍ക്ക്‌്, ബിഡെസ്‌കോഴ്‌്‌സുകളുടെ സീറ്റ്‌അലോട്ട്‌മെന്റ്‌പട്ടികയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന്‌്‌വിദ്യാര്‍ഥികള്‍ഫീസ്‌അടയ്‌ക്കുകയും ചെയ്‌തു. ഒടുവില്‍സീറ്റുമില്ല, പണവുമില്ല. പിന്നെ എന്തിനു തങ്ങളെ ലിസ്റ്റില്‍പ്പെടുത്തിയെന്നാണു വിദ്യാര്‍ഥികള്‍ചോദിക്കുന്നത്. ബോര്‍ഡാകട്ടെ സീറ്റു നഷ്‌ടപ്പെട്ടവര്‍ക്ക്‌പകരം അത്രയും പേര്‍ക്കു പരീക്ഷയുടെ അടിസ്ഥാനത്തില്‍സീറ്റു നല്‍കുകയും ചെയ്‌തു. സീറ്റു നഷ്‌ടപ്പെട്ട കുട്ടികള്‍ക്കു ഇനി മറ്റെവിടെയെങ്കിലും പഠിക്കാനുള്ള അവസരവും ഇല്ലാതായിരിക്കുകയാണ്. ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണു വിദ്യാര്‍ഥികള്‍.
Discussion about this post