ന്യൂദല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്‍ മത്സരക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും തീരുമാനമെടുത്തില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനം സംസ്ഥാന ഘടകത്തിന് വിടാനാണ് കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലുമുണ്ടായ ധാരണ.
വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന ഘടകം തീരുമാനിക്കുമെന്ന് യോഗത്തിന് ശേഷം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. വി.എസിന്റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന സന്ദേശമാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്നത്.
തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗങ്ങളില്‍ പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടും പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും പങ്കെടുക്കും.
പോളിറ്റ്ബ്യൂറോ അംഗങ്ങളില്‍ നിന്ന് ആരൊക്കെ നിമയസഭയിലേക്ക് മത്സരിക്കണമെന്ന കാര്യവും സംസ്ഥാന സമിതി യോഗം തീരുമാനിക്കും. സംസ്ഥാന സമിതി യോഗത്തിന് ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post