തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ശേുദ്ധജല വിതരണവുമായി ബന്ധപ്പെട്ട ജലദൗര്‍ലഭ്യം, കുടിവെള്ള ചോര്‍ച്ച തുടങ്ങിയ പരാതികള്‍ സ്വീകരിക്കുന്നതിനും സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനുമായി കേരള വാട്ടര്‍ അതോറിറ്റിയുടെ ഇരുപത്തിനാല് മണിക്കുറും പ്രവര്‍ത്തിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര സെല്‍ അതോറിറ്റിയുടെ കേന്ദ്ര കാര്യാലയത്തില്‍ ആരംഭിച്ചു.
ടോള്‍ഫ്രീ നമ്പറായ 18004255313ല്‍ വിളിച്ചറിയിച്ച് പൊതുജനങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെണ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ജില്ലാതലങ്ങളില്‍ അടിയന്തര നടപടികള്‍ക്കായി താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ.
തിരുവനന്തപുരം 0471 2322303, 2328652, 8547638181, കൊല്ലം 0474 2742993, ആലപ്പുഴ 0477 2242073, പത്തനംതിട്ട 0468 2222670, കോട്ടയം 0481 2563701, ഇടുക്കി, തൊടുപുഴ 0486 2222812, എറണാകുളം 0484 2361369, മൂവാറ്റുപുഴ 0485 2832252, തൃശൂര്‍ 0487 2333070, പാലക്കാട് 0491 2546632, മലപ്പുറം 0483 2734857, കോഴിക്കോട്, വയനാട് 0495 2370095, കണ്ണൂര്‍ 0497 2707080, കാസര്‍ഗോഡ് 0499 4255544.
Discussion about this post