തിരുവനന്തപുരം: ഫെബ്രുവരി രണ്ടുമുതല്‍ സ്വകാര്യബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാലസമരം പിന്‍വലിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബസ്സുടമകളുമായി ഇതു സംബന്ധിച്ച ധാരണയായത്.
നിരക്കുകൂട്ടണമെമെന്ന ആവശ്യം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കുവിടും. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്നത് എല്‍.ഡി.എഫ്. പരിഗണിക്കും. കൂടാതെ സ്വകാര്യബസുകളെ ദീര്‍ഘദൂരസര്‍വീസുകളില്‍ ദൂരപരിധിയില്ലാതെ ഓടാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഫെബ്രുവരി ഏഴിനുമുമ്പേ തീരുമാനമെടുക്കും.
Discussion about this post