ന്യൂദല്‍ഹി: കറന്‍സി അസാധുവാക്കലിന് ശേഷം കള്ളപ്പണവും അഴിമതിയും കുറഞ്ഞുവെന്ന് സാമ്പത്തിക സര്‍വെ. സാര്‍വ്വത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 6.75 മുതല്‍ 7.5 ശതമാനം വരെയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കാര്‍ഷികോല്‍പ്പാദനം 4.1 ശതമാനം വളര്‍ച്ചാ നിരക്ക് നേടും. 2015-16-ല്‍ ഇത് 1.2 ശതമാനമായിരുന്നു. വ്യവസായ വളര്‍ച്ച 7.4-ല്‍ നിന്ന് 5.2 ശതമാനമായി കുറയും. സേവന മേഖല 8.9 ശതമാനത്തില്‍ നിന്ന് 8.8 ശതമാനമായി കുറയുമെന്നും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു.
നിലവിലുള്ള സാമ്പത്തികമാന്ദ്യം താത്ക്കാലികമാണെങ്കിലും ഭാവിയില്‍ നേട്ടമുണ്ടാകും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിലയിടിയുമെങ്കിലും ഇവിടെ നിന്നുമുള്ള നികുതി വരുമാനം കൂടും. തൊഴില്‍ നഷ്ടങ്ങള്‍ കഴിഞ്ഞ ഡിസംബര്‍ വരെ ഉണ്ടായിരുന്നു. അത് തുടരാനുള്ള സാധ്യതയും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നു. കറന്‍സി ക്ഷാമം കുറച്ച് മാസങ്ങള്‍ കൂടി തുടരും. ഏപ്രില്‍ മാസത്തോടെ സാധാരണ നിലയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലുള്ള എല്ലാ സബ്സിഡികള്‍ക്കും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും പകരമായിട്ടായിരിക്കും സാര്‍വ്വത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കുക.
Discussion about this post