തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം ഫെബ്രുവരി ഏഴിന് നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.
പെന്‍ഷന്‍കാരുടെ ഡി.എ ഉള്‍പ്പെടെ അന്‍പത് ശതമാനം പെന്‍ഷന്‍ ഇന്ന് തന്നെ നല്‍കും. പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും കൊടുത്ത് തീര്‍ക്കുന്നതിനുളള ശ്രമം കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. സംഘടനകളുടെ ഭാഗത്ത് നിന്നും ഉന്നയിച്ചിട്ടുളള മറ്റ് വിഷയങ്ങള്‍ പരിശോധിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ജീവനക്കാരുടെ സഹകരണം കൂടിയേ കഴിയുകയുളളു. കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ പരിഷ്‌കരണങ്ങള്‍ക്കും മുന്നോടിയായി ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക നഷ്ടം വരുത്തുന്ന സര്‍വീസ് മുടക്കിയുളള സമരപരിപാടികളില്‍ നിന്നും സംഘടനകള്‍ പിന്മാറണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
Discussion about this post