തിരുവനന്തപുരം: തോട്ടണ്ടിയുടെ ഭൗര്‍ലഭ്യം മൂലം കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കൃഷി വകുപ്പിന്റെയും പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെയും കീഴിലുള്ള ഫാമുകളില്‍ നിന്നും ഈ സീസണില്‍ ഉത്പാദിപ്പിക്കുന്ന തോട്ടണ്ടി കശുവണ്ടി വികസന കോര്‍പ്പറേഷനും കാപെക്സിനും ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്കി. കേരള ഫാമിംഗ് കോര്പ്പറേഷന്, പ്ലാന്റേഷന് കോര്പ്പറേഷന്, ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ്, ആറളം ഫാം, കോട്ടുകാല്‍, സി.പി.ഒ, ആതൂര്, ഗാളിമുഖ എന്നീ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന തോട്ടണ്ടി വിപണിവില നല്കി വാങ്ങുന്നതിനാണ് അനുമതി.
കര്‍ഷകര്‍, സഹകരണ സൊസൈറ്റികള്‍, എന്നിവിടങ്ങളില്‍ നിന്നും തോട്ടണ്ടി സംഭരിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. കര്‍ഷകരില്‍ നിന്നും തോട്ടണ്ടി വാങ്ങുമ്പോള്‍ പൊതുവിപണിയിലെ വിലയനുസരിച്ച് അപ്പപ്പോള്‍ വിലനിര്ണയിക്കണം. ഇപ്രകാരം തോട്ടണ്ടി സംഭരിക്കുമ്പോള്‍ വില നിര്‍ണയിക്കുന്നതിന് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി വില നിര്‍ണയ സമിതിയും രൂപീകരിച്ചു.
Discussion about this post