ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ദിവസം 40 കിലോമീറ്റര്‍ വീതം റോഡുനിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇപ്പോള്‍ ദിവസവും 20 കിലോമീറ്റര്‍ റോഡുനിര്‍മാണമാണ് നടക്കുന്നത്. ഇത് മാര്‍ച്ചോടെ 30 കിലോമീറ്ററായി വര്‍ധിക്കും. ഭാവിയില്‍ ദിവസവും 40 കിലോമീറ്റര്‍ വീതം റോഡാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി മെട്രോ നഗരങ്ങളില്‍ റോഡ്, റെയില്‍, ജലം, വ്യോമയാനം എന്നിവയെ ബന്ധിപ്പിച്ചുള്ള ബഹുതല ഗതാഗത പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു












