ന്യൂഡല്‍ഹി: മൂന്നുലക്ഷം രൂപയ്ക്ക് മുകളിലുള്ള നോട്ടിടപാടിന് നൂറ് ശതമാനം പിഴ ചുമത്തുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ. കള്ളപ്പണം തടയുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കേന്ദ്ര ബജറ്റില്‍ മൂന്നുലക്ഷത്തിനുമുകളിലുള്ള ഇടപാടുകള്‍ ബാങ്കുകള്‍ വഴി മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും.
മൂന്നുലക്ഷം രൂപയ്ക്ക് മുകളില്‍ നോട്ടായി എത്ര തുകയാണോ സ്വീകരിച്ചത് അത്രയും തുകതന്നെ പിഴയായി നല്‍കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പണം സ്വീകരിക്കുന്നയാളില്‍ നിന്നാകും പിഴയീടാക്കുക. രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന നിബന്ധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post