
തിരുവനന്തപുരം: ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും അനുഗ്രഹാശിസുകളോടെ ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ സ്വാഗതസംഘരൂപീകരണയോഗം എസ്ആര്‍ഡിഎംയൂഎസ് അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദരുടെ അദ്ധ്യക്ഷതയില്‍ നടന്നു.
2017 മാര്‍ച്ച് 17നു കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിച്ച് കന്യാകുമാരി വഴി തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ശ്രീരാമരഥയാത്ര, ശ്രീരാമലീല, ശ്രീരാമായണ നവാഹയജ്ഞം, ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം എന്നിവ ഉള്‍ക്കൊള്ളിച്ച് ഏപ്രില്‍ 16നു ആറാട്ടോടെ പര്യവസാനിക്കുന്ന വിപുലമായ പരിപാടികള്‍ക്കു യോഗം രൂപകല്പന ചെയ്തു.
ഇതിന്റെ വിജയകരമായ നടത്തിപ്പിലേക്കായി സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി (ചെയര്‍മാന്‍), ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ (ജനറല്‍ കണ്‍വീനര്‍), വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി കെ.വാമദേവന്‍നായര്‍, അഡ്വ.ജെ.മോഹന്‍കുമാര്‍, ആര്‍. ഗോപിനാഥന്‍ നായര്‍, പട്ടം പരമേശ്വരന്‍ നായര്‍, ഹരികുമാര്‍ ഹെലികോണ്‍, ഡി. ഭഗവല്‍ദാസ്, എം.അപ്പുക്കുട്ടന്‍ നായര്‍, അഡ്വ. അണിയൂര്‍.ടി.അജിത്കുമാര്‍, കൊന്നമൂട് ഗോപാലകൃഷ്ണന്‍ നായര്‍, അനില്‍കുമാര്‍ പരമേശ്വരന്‍, പാപ്പനംകോട് അനില്‍കുമാര്‍, മഠവൂര്‍പ്പാറ രാജേന്ദ്രന്‍ നായര്‍, മുട്ടയ്ക്കാട് രവീന്ദ്രന്‍ നായര്‍, ഡി.പത്മകുമാരി അമ്മ, ഡി. ശ്രീകുമാരി, ആശാനായര്‍.എച്ച്, ഡി.വിമലകുമാരി എന്നിവരടങ്ങുന്ന നൂറ്റി ഒന്നു പേരുടെ സ്വാഗതസംഘം രൂപീകരിച്ചു.
Discussion about this post