* വിദ്യാര്‍ത്ഥി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ പാഠശാലയാണ് നിയമസഭയും പാര്‍ലമെന്റുമെന്നും ഇവയാണ് ജനാധിപത്യത്തെ പ്രചോദിപ്പിക്കുന്ന ന്യൂക്ലിയസ്സായി പ്രവര്‍ത്തിക്കേണ്ടതെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പാര്‍ലമെന്റുകളുടെയും നിയമസഭകളുടെയും പരമാധികാരം സംരക്ഷിക്കേണ്ടത് ജനാധിപത്യവ്യവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ രാഷ്ട്രീയത്തോട് വൈമുഖ്യം കാണിക്കുന്ന തലമുറയാണ്. ഉദ്യോഗത്തില്‍ കയറുക എന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നുമാണ് കാലങ്ങളായി നാം കേള്‍ക്കുന്നത്. കൊള്ളരുതാത്തവര്‍ക്ക് ഇറങ്ങാനുള്ള ചെളിക്കുണ്ടാണ് രാഷ്ട്രീയം എന്ന സാമാന്യ ബോധം സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നതുകൊണ്ടാണ് ഈ വൈമുഖ്യമുണ്ടായത്. കാര്യങ്ങളെ ആഴത്തില്‍ കാണാനുള്ള താത്പര്യവും നമ്മുടെ യുവാക്കളില്‍ കുറവാണ്. ഈയവസ്ഥയില്‍ മാറ്റമുണ്ടാകണം. ജനാധിപത്യത്തില്‍ വിശ്വാസമുള്ളവരായി യുവതലമുറ വളരണം. ജനാധിപത്യത്തോടുള്ള പ്രതീക്ഷ നഷ്ടപ്പെട്ട യുവ സമൂഹത്തെ ജനാധിപത്യ വ്യവസ്ഥയിലേക്ക് ആകര്‍ഷിക്കുക എന്ന ഉത്തരവാദിത്വം നിയമസഭകള്‍ക്കുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
നിയമസഭാപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമയക്ലിപ്തതയാണെന്നും നിയമസഭാ സാമാജികര്‍ ഭരണഘടനയെ അടുത്തറിയേണ്ടതുണ്ടെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പറഞ്ഞു. നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്. ബിന്ദു കൃതജ്ഞതയും പറഞ്ഞു സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥി പാര്‍ലമെന്റ് സംഘടിപ്പിച്ചത്.
എടത്തല അല്‍ അമീന്‍ കോളേജിലെ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി അശ്വിന്‍ ആര്‍. ഗവര്‍ണറായെത്തി. നയപ്രഖ്യാപനം അവതരിപ്പിച്ച് ഗവര്‍ണര്‍ നിയമസഭയില്‍ നിന്നു തിരിച്ചുപോയശേഷം സ്പീക്കര്‍ ഡയസ്സിലെത്തി സഭ പിരിച്ചുവിടുകയും 10.30ന് വീണ്ടും സമ്മേളിക്കുമെന്ന് അറിയിക്കുകയും ചെയ്തു. 10.30ന് വീണ്ടും സഭ ചേര്‍ന്ന് അംഗങ്ങള്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി ഡി. അഞ്ജുവാണ് സ്പീക്കറായത്. എടത്തല അല്‍ അമീന്‍ കോളേജ് ബി.എസ്.സി കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി അക്ഷയ് ടി. ജേക്കബ് മുഖ്യമന്ത്രിയും നാദാപുരം ഗവ. കോളേജ് ബി.എസ്.സി സൈക്കോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഷാഹിദ് പ്രതിപക്ഷ നേതാവുമായി
Discussion about this post