ഹരിപ്പാട്: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ദക്ഷിണ മേഖലാ എ.ഡി.ജി.പി. ബി. സന്ധ്യ ഉത്തരവിറക്കി. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 128 പ്രകാരം ഹെല്‍മെറ്റില്ലാതെ യാത്രചെയ്താല്‍ 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം.
പരിശോധന ക്യാമറയില്‍ പകര്‍ത്താനും പരമാവധിപേര്‍ക്ക് നോട്ടീസ് നല്‍കാനും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പോലീസ് സ്റ്റേഷനുകളിലെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുവരെയും മൊബൈല്‍ഫോണില്‍ സംസാരിച്ച് യാത്രചെയ്യുന്നവരെയും പിടികൂടാനും കര്‍ശന നിര്‍ദേശമുണ്ട്.
Discussion about this post