ന്യൂഡല്‍ഹി: ഗര്‍ഭകാല പരിചരണത്തിന്റെ പേരില്‍ അവധിയെടുക്കുന്ന വിദ്യാര്‍ഥിനിയെ ഹാജരില്ലെന്ന പേരില്‍ പരീക്ഷയില്‍ നിന്നു വിലക്കാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി സര്‍വകലാശാലയ്‌ക്കെതിരെ രണ്ട് എല്‍എല്‍ബി വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സര്‍വകലാശാലയെ വിമര്‍ശിച്ച കോടതി ഇരുവരുടെയും തടഞ്ഞുവച്ച ഫലം ഉടന്‍ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടു. ഗര്‍ഭിണികളായ നിയമ വിദ്യാര്‍ഥിനികള്‍ക്കു ഹാജര്‍ വ്യവസ്‌ഥയില്‍ ഇളവു നല്‍കി നിയമം പരിഷ്‌കരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്‌ക്കു നിര്‍ദേശവും നല്‍കി. എല്ലാ മനുഷ്യരുടെയും ഉദ്‌ഭവം അമ്മയില്‍ നിന്നാണ്. ഒരു സ്‌ത്രീ അമ്മയായതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ ശിക്ഷിക്കുന്നതുശരിയല്ല- ജസ്‌റ്റിസ് അഭിപ്രായപ്പെട്ടു.
Discussion about this post