തിരുവനന്തപുരം: ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങള്‍ വഴിയുളള മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വീണ്ടും നടപ്പിലാക്കി. വകുപ്പിലെ സേവനങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടര്‍ വത്കരിച്ചതിന്റെ ഭാഗമായി ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങള്‍ വഴി നല്‍കിയിരുന്ന സേവനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഫ്രണ്ട്‌സ് മുഖേനയുളള മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കണമെന്ന പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും അഭ്യര്‍ത്ഥനമാനിച്ചാണ് തീരുമാനം.
Discussion about this post